കെ.ആര്. പ്രേമകുമാര്‍ കൊച്ചി ഡെപ്യൂട്ടി മേയര്‍
കൊച്ചി കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം യു.ഡി.എഫ് നിലനിര്‍ത്തി. പള്ളുരുത്തി കോണം ഡിവിഷന് കൗണ്‍സിലര്‍ കോണ്‍ഗ്രസിലെ കെ.ആര്. പ്രേമകുമാര്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞു നിന്നിരുന്ന രണ്ട് കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാരുടെയും വോട്ട് യു.ഡി.എഫിന് കിട്ടി. 37 കൗണ്‍സിലര്‍മാരാണ് ഭരണപക്ഷത്തുണ്ടായിരുന്നത്. അട്ടിമറി പ്രവചിച്ചിരുന്നെങ്കിലും 37 വോട്ടും യു.ഡി.എഫ് നേടി. ഇടതു മുന്നണിക്കായി മല്‍സരിച്ച സി.പി എമ്മിലെ കെ.ജെ. ആന്റണിക്ക് 34 വോട്ടുകളാണ് ലഭിച്ചത്. രണ്ട് അംഗങ്ങളുള്ള ബി.ജെ.പി വോട്ടെടുപ്പില്‍നിന്ന് വിട്ടു നിന്നു. ഒൗദ്യോഗിക ഫല […]