തീവണ്ടി യാത്രയ്ക്കിടെ പ്രമേഹം കൂടി തളര്‍ന്നു വീണ സഹയാത്രികയ്ക്ക് തുണയായി യുവ ഡോക്ടര്‍ ആയിഷ
തിരൂര്‍: മംഗലാപുരം സിറ്റി കോളേജിലെ നഴ്‌സിങ് വിദ്യാര്‍ഥിയും കൊല്ലം കല്ലുംതാഴം അയത്തില്‍ സ്വദേശിയുമായ രേഷ്മ അനില്‍കുമാറി(18)നാണ് മംഗലാപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ പ്രമേഹം കൂടി ഛര്‍ദിയും തളര്‍ച്ചയുമുണ്ടായത്. ഇതറിഞ്ഞ് എത്തിയാതാണ് യുവ ഡോക്ടര്‍ ആയിഷ. കൊല്ലത്തുനിന്ന് മംഗലാപുരത്തേക്ക് തിങ്കളാഴ്ച പുലര്‍ച്ചെ മാവേലി എക്‌സ്പ്രസില്‍ ലേഡീസ് കമ്ബാര്‍ട്ട്‌മെന്റിലെ യാത്രയ്ക്കിടയിലാണ് സംഭവം. ഛര്‍ദിയും തളര്‍ച്ചയുമായി തളര്‍ന്നു വീണ രേഷ്മയുടെ അവസ്ഥ കണ്ട് റെയില്‍വേ സുരക്ഷാനമ്ബറില്‍ വിളിച്ചുപറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കൊണ്ടുപോകുവാനുള്ള വാഹനം എല്ലാം റെയില്‍വേ ഉദ്യോഗസ്ഥരും ഒരുക്കി. ശേഷം തിരൂരില്‍ എത്തിയപ്പോള്‍ രേഷ്മയെ […]