Blog Post

Karanavars > News >

ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം: പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടു, പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറബാദിലും പ്രതിഷേധം അക്രമത്തിലേക്ക് മാറി. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ജാമിയ സര്‍വകലാശാലയില്‍ ഉണ്ടായ പൊലീസ് അതിക്രമമാണ് ജനങ്ങളെ പ്രലോഭിപ്പിച്ചത്. സമരക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടതായും ബസുകള്‍ക്ക് കല്ലെറിഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സമാധാനമായി പ്രകടനം നടത്തുകയായിരുന്ന തങ്ങള്‍ക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് ജനങ്ങള്‍ ആരോപിച്ചു. ആക്രമണത്തിന്റെ […]

Read More

വര്‍ഗീയതയുടെ കൂടിച്ചേരല്‍ കൂടി നടക്കുന്നുണ്ട്, അത് പൗരത്വ ബില്ലു പോലെ അപകടം; മുന്നറിയിപ്പുമായി ഹരീഷ് പേരടി

കൊച്ചി: ദേശീയ പൗരത്വ ബല്ലിനെതിരെ രാജ്യക്ക് അലടിക്കുന്ന പ്രതിഷേധത്തില്‍ വര്‍ഗീയത കലര്‍ത്തുന്നവരെ തിരിച്ചറിയണമെന്ന മുന്നറിയിപ്പ് നല്‍കി നടന് ഹരീഷ് പേരടി. ഫേസബുക്കിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ നേരത്തേ തന്നെ നിലപാടെടുത്ത സിനിമാ താരമാണ് ഹരീഷ് പേരടി. വര്‍ഗീയത കലര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ പൗരത്വ ബില്ലുപോലെ തന്നെ അപകടകരമാണെന്ന് അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം; പ്രതിഷേധത്തില്‍ കൃത്യമായ വര്‍ഗീയതയുടെ കൂടിച്ചേരല്‍ നടക്കുന്നുണ്ട്. അത് പൗരത്വ ബില്ലു പോലെ തന്നെ അപകടമാണ്. ഏത് വഴിയിലൂടെ […]

Read More

പൗരത്വ ബിൽ : ഇനി നിയമപോരാട്ടത്തിലേക്ക് ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺ​ഗ്രസും മുസ്ലിം ലീ​ഗും

ന്യൂഡൽഹി: പാർലമെന്റിനെ മറികടന്ന പൗരത്വ ബിൽ ഇനി സുപ്രീംകോടതിയിലേക്ക്. വിവാദ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺ​ഗ്രസ് അറിയിച്ചു. പൗരത്വനിയമ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണെന്നാണ് കോൺഗ്രസ് നിലപാട്. ബിൽ അസാധുവാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. ബില്ലിനെതിരെ ഇന്ന് സുപ്രീംകോടതിയിൽ ഹർജി നൽകുമെന്ന് മുസ്ലീം ലീ​ഗും വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭ പാസ്സാക്കിയ പൗരത്വം ഭേദ​ഗതി ബിൽ ഇന്നലെ രാജ്യസഭയിലും വിജയിച്ചു. 125 പേരുടെ പിന്തുണയോടെയാണ് പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്. എതിർത്തത് 105 പേർ. ശിവസേന വോട്ടെടുപ്പ് ബഹിഷ്കരിച്ചു. രാഷ്ട്രപതി […]

Read More
  • 1
  • 2