ദേശീയ പൗരത്വ പട്ടിക അനിവാര്യമെന്ന് കേന്ദ്രം
ന്യൂ ഡല്‍ഹി: രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ അനിവാര്യമെന്ന് കേന്ദ്ര സര്‍ക്കാര്‍. മുസ്ലിം ലീഗ് പൗരത്വ നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ക്ക് നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിന്റെ വിശദീകരണം. അതേസമയം പൗരത്വ നിയമം നടപ്പിലാക്കുന്നതോടെ ഇന്ത്യന്‍ പൗരന്മാരുടെ നിയമപരമോ, ജനാധിപത്യപരമോ, മതേതരമോ ആയ അവകാശങ്ങളെ ഹനിക്കുന്നില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍ ദേശീയ പൗരത്വ പട്ടികയിലൂടെ അനധികൃത കുടിയേറ്റങ്ങള്‍ തടയാനാകുമെന്നും, കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാനാകുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. പൗരത്വവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിന് […]