പൗരത്വ നിയമഭേദഗതി: ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയേക്കും
50ടോക്യോ: പൗരത്വ ഭേദഗതി നിയമത്തിെനതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 15മുതല്‍ 17 വരെ ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന ആബെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നു. നരേന്ദ്രമോദി –ആബെ കൂടിക്കാഴ്ച ഗുവാഹത്തിയില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതികൂല സാഹചര്യത്തില്‍ ഷിന്‍സോ ആബെ ഇന്ത്യ സന്ദര്‍ശനം ഒഴിവാക്കിയേക്കുമെന്ന് ജപ്പാനിലെ വാര്‍ത്താ ഏജന്‍സിയായ ജിജി പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച് പ്രധാനമന്ത്രി […]