കൊച്ചി വിമാനത്താവള റണ്‍വെ നവീകരണ- സെർവീസുകൾ വൈകിട്ട് 6 മുതൽ രാവിലെ 10 വരെ മാത്രം.
നവംബര്‍ 20 മുതൽ ആരംഭിക്കുന്ന റണ്‍വെ നവീകരണം കണക്കിലെടുത്തുള്ള ശീതകാല സമയപ്പട്ടിക ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സർവീസ് നടത്തില്ല.കൊച്ചി വിമാനത്താവളം വഴി ഒരുകോടിയിലേറെ യാത്രക്കാരാണു ഒരു വര്ഷം കടന്ന് പോകുന്നത്.നവീകരണം പെട്ടന്ന് തീര്ക്കാന് വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.റണ്‍വെ നവീകരണ സമയത്തു രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. സർവീസ് നടത്താത്ത സമയത്തുള്ള വിമാനകൾ രാത്രിയിലേക്കു പുനഃക്രമീകരിച്ചു.തിരക്ക് ഒഴിവാക്കാന്‍ ആഭ്യന്തര യാത്രക്കാര്‍ക്കുള്ള […]