കനാലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം പുറത്തെടുക്കാന്‍ 2,000 രൂപ കൂലി ചോദിച്ചു ; ഒടുവില്‍ സി.ഐ. കനാലില്‍ച്ചാടി മൃതദേഹം പുറത്തെടുത്തു ; സംഭവം പത്തനാപുരത്ത്
പത്തനാപുരം : മൃതദേഹം പുറത്തെടുക്കാന്‍ തൊഴിലാളി 2,000 രൂപ കൂലി ചോദിച്ചു. ഒടുവില്‍ സി.ഐ. തന്നെ കനാലില്‍ച്ചാടി മൃതദേഹം പുറത്തെടുത്തു. സംഭവം കൊല്ലം പത്താനപുരത്താണ്. പത്തനാപുരം സിഐ അന്‍വറാണ് ഇങ്ങനെ താരമായിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ കെ ഐ പി വലതുകര കനാലിന്റെ വാഴപ്പാറ അരിപ്പയ്ക്ക് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്ക് എടുക്കാന്‍ നാട്ടുകാരില്‍ ആരും തയ്യാറായില്ല. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ തൊഴിലാളി 2000 രൂപ ചോദിച്ചു. തുടര്‍ന്ന് പത്തനാപുരം സി ഐ […]