കൊറോണയെ നിയന്ത്രിക്കാനാവാതെ ചൈന ; കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം മരിച്ചത് 73 പേര്‍
ബെയ്ജിങ്: കൊറോണയെ നിയന്ത്രിക്കാനാവാതെ ചൈന. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 73 പേരാണ് മരിച്ചത്. ഇതോടെ കൊറോണ മരണം 563 ആയി. ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. 27,447 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്. ദിവസം തോറും ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെയും വൈറസ് സ്ഥിരീകരിക്കപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. 19665 പേര്‍ക്ക് ഹുബെയില്‍ രോഗം സ്ഥിരീകരിച്ചു. ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍. […]