പൊലീസ് മേധാവി: തച്ചങ്കരിക്ക് യു.പി.എസ്.സി ‘ചെക്ക്’, സന്ധ്യക്ക് സാധ്യതയേറി
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പിന്‍ഗാമിയാകുന്നതില്‍ ടോമിന് ജെ. തച്ചങ്കരിയുടെ പേര് യു.പി.എസ്.സി വെട്ടി. യു.പി.എസ്.സിയുടെ മൂന്നംഗ പട്ടികയില്‍ വിജിലന്‍സ് ഡയറക്ടര്‍ സുദേഷ്കുമാര്‍, ഫയര്‍ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ, റോഡ് സേഫ്റ്റി കമീഷണര്‍ എസ്. അനില്‍കാന്ത് എന്നിവര്‍ ഇടംനേടിയതെന്നാണ് വിവരം. വ്യാഴാഴ്ച ചേര്‍ന്ന യു.പി.എസ്.സി യോഗം പട്ടിക സര്‍ക്കാറിന് കൈമാറി. മന്ത്രിസഭ ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും. കേന്ദ്ര ഡെപ്യൂേട്ടഷനിലുള്ള അരുണ്‍കുമാര്‍ സിന്‍ഹ, മനുഷ്യാവകാശ കമീഷനിലെ ചീഫ് ഇന്‍െവസ്റ്റിഗേഷന്‍ ഒാഫിസറായ ടോമിന് ജെ.തച്ചങ്കരി, സുദേഷ് […]