‘മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം’;’ഗുണ്ടകളെ നിയന്ത്രിക്കാന്‍ ഒരു നടപടിയും ഇല്ല’; – വി.ഡി.സതീശന്‍
തിരുവനന്തപുരം: കോവളം എം.എല്‍.എയുടെ കാര്‍ തകര്‍ത്ത വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ക്രമ സമാധാന നില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നതായും അദ്ദേഹം ചൂണ്ടി കാട്ടി. പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്റെ വാക്കുകള്‍ ഇങ്ങനെ ; – ക്രമ സമാധാന നില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയിരിക്കുകയാണ്. ഒരോ ദിവസവും ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നു. […]