പൊലീസുകാരെ കുറിച്ചുള്ള പരാതി ഒഴിഞ്ഞ നേരമില്ല; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : തലസ്ഥാനത്ത് പോലീസുകാരുടെ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസുകാര്‍ക്കെതിരെ പരാതികള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ വസതിയില്‍ വൈകീട്ട് മൂന്ന് മണിയ്‌ക്കാണ് യോഗം.കോവളത്ത് വിദേശിയെ അവഹേളിച്ച സംഭവം രാജ്യാന്തര തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു. ഇത് പോലീസിനെതിരെ വ്യാപക പരാതികള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ, ഏറ്റവും ഒടുവിലായാണ് ഇപ്പോള്‍ ട്രെയിനില്‍ ഉണ്ടായ സംഭവം. മാവേലി എക്സ്പ്രസില്‍ വെച്ച് എഎസ്‌ഐ യാത്രക്കാരനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന […]