‘പ്രണയ തട്ടിപ്പില്‍ കുടുങ്ങരുത്’: കെ വി തോമസിനോട് ചെറിയാന്‍ ഫിലിപ്പ്
കണ്ണൂര്‍: സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് മുന്നറിയിപ്പുമായി ഇടതുസഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ്. സിപിഎമ്മിന്‍റെ പ്രണയ തട്ടിപ്പില്‍ കുടുങ്ങരുതെന്നാണ് ഇടതു പാളയം വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പിന്‍റെ ഉപദേശം. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന് കെ വി തോമസ് നാളെ വ്യക്തമാക്കാനിരിക്കെയാണ് ചെറിയാന്‍ ഫിലിപ്പിന്‍റെ കുറിപ്പ്– “പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവനം മുതല്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. […]