പി.സി ജോര്‍ജിനെ അറസ്റ്റു ചെയ്യും, പക്ഷെ തിടുക്കമില്ല: കമ്മീഷണര്‍ സി.എച്ച് നാഗരാജു
വെണ്ണലയില്‍ വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോര്‍ജിനെ അറസ്റ്റു ചെയ്യുമെന്നും പക്ഷെ തിടുക്കമില്ലെന്നും വ്യക്തമാക്കി കമ്മീഷണര്‍ സി.എച്ച് നാഗരാജു.പി സി ജോര്‍ജിനെ പരിപാടിക്ക് ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്നും മുന്‍ പ്രസംഗം ആവര്‍ത്തിക്കാനുള്ള സാധ്യത ഉണ്ട് എന്നറിഞ്ഞിട്ടാണ് പരിപാടിക്ക് ക്ഷണിച്ചതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. സംഘാടകര്‍ക്കെതിരെ ആവശ്യമെങ്കില്‍ കേസെടുക്കും, ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ ഇതുവരെ വിളിപ്പിച്ചിട്ടില്ലെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുള്ള വാര്‍ത്തകളാണ് പുറത്തു […]