സുരക്ഷാ ഭീഷണിയെന്ന്; 54 ചൈനീസ് ആപ്പുകള്‍ക്ക് കൂടി പൂട്ടിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് കണ്ടതിനെ തുടര്‍ന്ന് 54 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. വിവാ വിഡിയോ എഡിറ്റര്‍, ആപ് ലോക് തുടങ്ങി ഏറെ പ്രചാരമുള്ള ആപ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഉപഭോക്താക്കളുടെ ഫോണുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുന്ന ആപ്പുകളാണ് നിരോധിച്ചിരിക്കുന്നതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി മന്ത്രാലയം വ്യക്തമാക്കി. സ്വീറ്റ് സെല്‍ഫി, ബ്യൂട്ടി കാമറ, ഗരേന ഫ്രീ ഫയര്‍–ഇല്യൂമിനേറ്റ്, വിവ വിഡിയോ എഡിറ്റര്‍, ടെന്‍സെന്റ് ക്സ്രിവെര്‍, ഓന്‍മ്യോജി അരീന, ആപ്പ് ലോക്ക്, ഡ്യൂവല്‍ സ്പേസ് […]