വിജയ് ബാബുവിനെതിരെ സി സി ടി വി തെളിവുകള്‍ ലഭിച്ചു
കൊച്ചി | പീഡനക്കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ സി സി ടി വി ദൃശ്യങ്ങളടക്കമുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. അഞ്ചിടത്തുവെച്ച് നടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. പീഡനം നടന്ന ഹോട്ടലിലേക്ക് വിജയ് ബാബു വരുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഹോട്ടലിലെ ജീവനക്കാരില്‍ നിന്നും പോലീസ് മൊഴിയെടുത്തു. അതേസമയം മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഇന്നു കോടതിയെ സമീപിക്കും. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചില്‍ അപേക്ഷ നല്‍കാനായി വിജയ് ബാബു […]