കോയമ്ബത്തൂര്‍ ബസപകടം: ലോറി ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു
കോയമ്ബത്തൂര്‍: അവിനാശി വാഹനാപകടത്തില്‍ കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ ഹേമരാജിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ഹേമരാജ്. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഹേമരാജിന്റെ ലൈസന്‍സ് റദ്ദാക്കും. ലോറിയുടെ ടയറുകള്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന വാദം തമിഴ്നാടിന്റെയും കേരളത്തിന്റെയും മോട്ടോര്‍ വാഹനവകുപ്പുകള്‍ തള്ളി. വ്യാഴാഴ്ച തന്നെ കേരളത്തിലെയും തമിഴ്നാട്ടിലെയും ട്രാഫിക് എന്‍ഫോഴ്സ്മെന്റ് വിഭാഗം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ലോറിയുടെ ടയര്‍ പൊട്ടിയതല്ല അപകടകാരണമെന്ന് ഇവര്‍ വ്യക്തമാക്കി. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. […]