വ്യാജ രേഖ ചമച്ച് പീഡന പരാതി ഉന്നയിച്ച ഒളിംപ്യന്‍ മയൂഖ ജോണിക്കെതിരെ കേസ്
കായികതാരം മയൂഖ ജോണിക്കെതിരെ കേസ്. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് അപകീര്‍ത്തിക്കേസാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂര്‍ പൊലീസാണ് കേസെടുത്തത്. അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചു എന്നാരോപിച്ചാണ് കേസ്. അതേസമയം, മയൂഖയുടേയും കൂട്ടരുടേയും പരാതികളില്‍ എതിര്‍ സംഘത്തിന് എതിരെ രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. നിലവില്‍ ഈ കേസുകളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. മൂന്നു കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്. 2016-ലാണ് കേസിന് ആസ്പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് […]