തിരിച്ചറിയാതെ പോകുന്ന ക്യാന്‍സറിന്റെ ആദ്യഘട്ട ‘പത്ത് ലക്ഷണങ്ങള്‍’
കൊച്ചി: വൈദ്യശാസ്ത്രരംഗം ഏറെ പുരമോഗമിച്ചുവെങ്കില്‍ പോലും ജീവന് ഭീഷണി ഉയര്‍ത്തുന്ന ഒരു രോഗമായിത്തന്നെയാണ് നമ്മള് ക്യാന്‍സറിനെ കണക്കാക്കുന്നത്. ഏത് ഘട്ടത്തില്‍ തിരിച്ചറിയുന്നു, എന്നതിന് അനുസരിച്ചാണ് അതിന്റെ ചികിത്സയും അതില്‍ നിന്നുള്ള മുക്തിയും കിടക്കുന്നത്. 1.പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ എപ്പോഴും ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥയും ഒരുപക്ഷേ ക്യാന്‍സറിന്റെ ലക്ഷണമാകാം. ആവശ്യത്തിന് ഉറക്കവും ഭക്ഷണവും വിശ്രമവും മാനസികമായ സ്വസ്ഥതയും എല്ലാം ലഭിക്കുമ്ബോഴും ഈ ക്ഷീണം ഉണ്ടാകുന്നുണ്ടെങ്കില്‍ ഒന്ന് കരുതുക, ആമാശയത്തിലെ ക്യാന്‍സര്‍, ലുക്കീമിയ, മലാശയ ക്യാന്‍സര്‍ എന്നിവയുടെ ലക്ഷണമായേക്കാം ഇത്. 2.എപ്പോഴും […]