ഡേറ്റ, കോൾ നിരക്കുകൾ വർധിച്ചേക്കും
കുറഞ്ഞ നിരക്കിൽ ഇഷ്ടംപോലെ ‘ഡേറ്റ’ കിട്ടുന്ന കാലം അസ്തമിക്കുകയാണോ… ഏറെക്കാലത്തിനുശേഷം മൊബൈൽ ടെലികോം വിപണിയിൽ നിരക്കുവർധനയ്ക്കു കളമൊരുങ്ങുകയാണ്. ‘സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യം’ എന്നു വിശദീകരിച്ച് എയർടെലും വോഡഫോൺ ഐഡിയയും ഡിസംബർ ഒന്നുമുതൽ നിരക്കു കൂട്ടുന്നു. വർധന എത്രത്തോളമെന്നോ ഏതൊക്കെ ഇനങ്ങളിൽ എന്നോ കമ്പനികൾ വെളിപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കൾക്ക് താങ്ങാനാകുന്ന നിരക്കിൽ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ഇരു കമ്പനികളും പറയുന്നു. റിലയൻസ് ജിയോ നിരക്കു കൂട്ടാനിടയില്ല. പൊതുമേഖലയിലെ ബിഎസ്എൻഎലും നിരക്കു വർധിപ്പിക്കുമെന്നു സൂചനയില്ല. […]