സ്കൂള്‍ ഓഫ് ഡ്രാമയിലെ ലൈംഗികാതിക്രമം: സുനില്‍കുമാറിന് ജാമ്യമില്ല
തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ അസി.പ്രഫസര്‍ എസ്. സുനില്‍കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഈ മാസം ഒന്നിന് കണ്ണൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിവിലായിരുന്ന ഇയാളെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗ കുറ്റത്തിന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതോടെ സുനില്‍ കുമാറിനെ യൂനിവേഴ്സിറ്റി സസ്പെന്‍ഡ് ചെയ്തിരുന്നു. ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ഥിനിയെ സുനില്‍ കുമാര്‍ ഔദ്യോഗിക […]