Blog Post

Karanavars > News >

പോലീസിനെതിരേയുള്ള സി.എ.ജി. റിപ്പോര്‍ട്ട് തള്ളി ആഭ്യന്തരസെക്രട്ടറി

തിരുവനന്തപുരം: പോലീസിനെതിരേയുള്ള സി.എ.ജി. റിപ്പോര്‍ട്ട് തള്ളി ആഭ്യന്തരസെക്രട്ടറി. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന റിപ്പോര്‍ട്ട് ആഭ്യന്തരസെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. തോക്കുകള്‍ കാണാതായെന്ന ആരോപണം ശരിയല്ലെന്നും വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്നതില്‍ പിഴവുസംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പോലീസ് വകുപ്പ് എ.ജി.ക്ക് നല്‍കിയ വിശദീകരണങ്ങള്‍ പരിശോധിച്ചും പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി.യുമായും ഇന്റലിജന്റ്‌സ് മേധാവിയുമായും ബന്ധപ്പെട്ടുമാണ് ആഭ്യന്തരസെക്രട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തോക്കുണ്ട്, കണക്ക് തെറ്റി 1994 മുതല്‍ വെടിക്കോപ്പുകളുടെ സ്റ്റോക്ക് രജിസ്റ്ററില്‍ കൃത്യമായി […]

Read More