സിഎഎ പൗരത്വം: ജില്ലാ കളക്ടർമാർക്ക് കൂടുതൽ അധികാരം നൽകി കേന്ദ്രം
പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള (സി.എ.എ) അപേക്ഷകളിൽ തീർപ്പുകൽപ്പിക്കാൻ ജില്ലാ കളക്ടർമാർക്ക് പൂർണ്ണ അധികാരം നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ സുപ്രധാന വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്ത് സി.എ.എ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്രതല സമിതികളുടെ നടപടികൾ ലഘൂകരിച്ചുകൊണ്ടാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഗുജറാത്ത്, പഞ്ചാബ്, അസം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ത്രിപുര, ജമ്മു കശ്മീർ, ലഡാക്ക് എന്നീ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ ഉത്തരവ് തൽക്ഷണം ബാധകമാകുന്നത്. അയൽരാജ്യങ്ങളിൽ നിന്നും മതപരമായ പീഡനങ്ങൾ മൂലം ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, […]