പൗരത്വ സമരങ്ങളുടെ അടയാളപ്പെടുത്തലായി ‘ഒക്കുപൈ രാജ്ഭവന്‍’
തിരുവനന്തപുരം: മൂന്നു മാസത്തോളമായി തുടരുന്ന പൗരത്വ സമരങ്ങളുടെ ശക്തമായ അടയാളപ്പെടുത്തലായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒക്കുപൈ രാജ്ഭവന്‍ ആരംഭിച്ചു. തുടര്‍ച്ചയായ 30 മണിക്കൂര്‍ രാജ്ഭവന്‍ സ്തംഭിപ്പിക്കുന്ന ഉപരോധ പരിപാടിക്കായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍ജനാവലിയാണ് അതിരാവിലെ മുതല് തന്നെ രാജ്ഭവന്‍ പരിസരത്ത് എത്തിച്ചേര്‍ന്നത്. സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളും നേതാക്കളും സമരനായകരും ഉപരോധത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാനും പങ്കുചേരാനും എത്തുന്നുണ്ട്. രാവിടെ 7 മണി മുതല്‍ ആരംഭിച്ച ഒക്കുപൈ രാജ്ഭവന്‍റെ ഉല്‍ഘാടന സമ്മേളനം രാവിലെ 10 മണിക്ക് ആരംഭിച്ചു. ഡല്‍ഹി ഷാഹീന്‍ ബാഗിലെ […]