ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവ് അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു .ഈ വിഷയത്തില്‍ ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകുമെന്നും . കെഎസ്ആര്‍ടിസി സിറ്റി സര്‍വീസുകള്‍ ഘട്ടംഘട്ടമായി ഇലക്ട്രിക് ബസുകളാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട് .എന്നാല്‍,ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് നേരത്തെ സ്വകാര്യ ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചത്.