കൊച്ചിയിൽ നിയന്ത്രണം വിട്ട ബസ് തകർത്തത് 13 വാഹനങ്ങള്
കൊച്ചി: കൊച്ചിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം. റോഡിന് വശങ്ങളില്‍ നിര്‍ത്തിയിട്ട കാറുകള്‍ ഉള്‍പ്പെടെ പതിമൂന്നോളം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഈ വാഹനങ്ങളില്‍ ഉണ്ടായിരുന്ന നിരവധി യാത്രക്കാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ കൊച്ചി ഫൈന്‍ ആര്‍ട്‌സ് ഹാളിന് സമീപമാണ് അപകടം. ഫോര്‍ട്ട് കൊച്ചയില്‍ നിന്ന് കാക്കനാട്ടേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സമീപമുണ്ടായിരുന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. റോഡിന് വശത്ത് പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷയിലാണ് ബസ് ആദ്യം ഇടിച്ചത്. ഓട്ടോ തലകീഴായി […]