യുവാവിന്റെ തലയില്‍ തുളഞ്ഞുകയറിയ വെടിയുണ്ട മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
കൊച്ചി: യുവാവിന്റെ തലയില്‍ തുളഞ്ഞുകയറിയ വെടിയുണ്ട മണിക്കൂറുകള്‍ നീണ്ട അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തൃശ്ശൂര്‍ ചേര്‍പ്പ് സ്വദേശിയായ 30 കാരന്റെ തലയില്‍ തുളഞ്ഞുകയറിയ വെടിയുണ്ടയാണ് അമൃത ആശുപത്രിയില്‍ നടന്ന റോബോട്ടിക് എന്‍ഡോസ്‌കോപ്പിക് അസിസ്റ്റഡ് സര്‍ജറിയിലൂടെ വിജയകരമായി നീക്കം ചെയ്തത്. എയര്‍ഗണ്ണില്‍ തിരയില്ലെന്നു കരുതി സുഹൃത്തു കൂടിയായ വിദ്യാര്‍ത്ഥി വെടിയുതിര്‍ക്കുകയായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷമാണ് യുവാവിനെ അമൃത ആശുപത്രിയിലെത്തിച്ചത്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. പരശുരാമന്‍ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കി. തലയോട്ടിയില്‍ 3 […]