വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനവും; പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍വകലാശാലകള്‍ക്ക് 20 കോടി വീതം ആകെ 200 കോടി തുക നീക്കി വച്ചതായി പ്രഖ്യാപിച്ചു. സര്‍വകലാശാലകളില്‍ സ്റ്റാര്‍ട്ട് അപ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ക്ക് 20 കോടി രൂപയും സര്‍വകലാശാലകളില്‍ ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ സൗകര്യവും ഏര്‍പ്പെടുത്തും. 1500 പുതിയ ഹോസ്റ്റല്‍ റൂമുകള്‍ ആരംഭിക്കും. 150 ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ റൂമുകളും ആരംഭിക്കും. ഇതിനായി 100 കോടി രൂപ നീക്കി വച്ചു. ഹോസ്റ്റലുകള്‍ നവീകരിക്കാന്‍ 100 കോടി കിഫ്ബി വഴി […]