മതംമാറി വിവാഹം; തിരുവനന്തപുരത്ത് നവവരന് ഭാര്യാസഹോദരന്‍റെ ക്രൂരമര്‍ദനം
തിരുവനന്തപുരം: ചിറയന്‍കീഴില്‍ നവവരന് ഭാര്യാസഹോദരന്‍റെ ക്രൂരമര്‍ദനം. ആനത്തലവട്ടം സ്വദേശി മിഥുന്‍ കൃഷ്ണനാണ് മര്‍ദനമേറ്റത്. വിവാഹ ശേഷം ഭാര്യയുടെ മതത്തിലേക്ക് മാറണമെന്ന വീട്ടുകാരുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് പരാതി. മിഥുന്‍ കൃഷ്ണന്‍ ഹിന്ദു മതത്തിലും ഭാര്യ ദീപ്തി ജോര്‍ജ് ക്രിസ്ത്യന്‍ മതത്തിലുമായിരുന്നു. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹം ചെയ്തത്. കഴിഞ്ഞ 26നായിരുന്നു ഇവരുടെ രജിസ്റ്റര്‍ വിവാഹം. വിവാഹത്തെ ഇരുവരുടെയും കുടുംബങ്ങള്‍ എതിര്‍ത്തിരുന്നു. പിന്നീട്, ഒത്തുതീര്‍പ്പിന് വരണമെന്ന് ആവശ്യപ്പെട്ട് ദീപ്തിയുടെ ബന്ധുക്കള്‍ മിഥുനെ വിളിച്ചുവരുത്തി. മതംമാറാന്‍ തയാറാകണമെന്നായിരുന്നു ഇവരുടെ ആവശ്യമെന്ന് […]