Blog Post

Karanavars > News >

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം വീണ്ടും റദ്ദാക്കി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം 26 മുതല്‍ അഞ്ചുദിവസത്തെ സന്ദര്‍ശനമാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ‘നിലവിലെ കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കില്ല. പകരം, പ്രധാനമന്ത്രി മോദിയും ജോണ്‍സണും ഈ മാസം അവസാനം ഫോണിലൂടെ സംസാരിക്കുകയും ഇന്ത്യ–യു കെ ബന്ധത്തില്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതികളെ കുറിച്ച്‌ ധാരണയുണ്ടാക്കുകയും ചെയ്യും.-യുകെ, ഇന്ത്യ സര്‍ക്കാരുകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഇതു […]

Read More