വിദേശ മാധ്യമങ്ങൾക്ക് ലൈസൻസോടെ പ്രവർത്തിക്കാം
മസ്കത്ത്: മാധ്യമങ്ങൾ പ്രവർത്തിക്കാൻ ഒമാനിൽ സുരക്ഷിതമായ സാഹചര്യം ഒരുക്കിക്കൊണ്ടും രാജ്യത്തിനും സമൂഹത്തിനും ഹാനികരമായ വ്യാജവാർത്തകളും കിംവദന്തികളും പ്രചരിക്കുന്നത് തടയാനും സഹായിക്കുന്നതാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ച പുതിയ മാധ്യമ നിയമം.നിയമത്തിന്റെ 23 ാം ഖന്ധിക അനുസരിച്ച് ഒമാനികളല്ലാത്ത പത്ര പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾ ക്കും ഇലക്ട്രോണിക് മീഡിയകൾക്കും ഒമാനിൽ പ്രവർത്തിക്കണമെങ്കിൽ പ്രത്യേക നിയമ നിർദേശങ്ങൾ പാലിക്കണമെന്ന ഉപാധിയിൽ മന്ത്രാലയത്തിൽനിന്ന് ലൈസൻസ് എടുക്കണം.മാധ്യമ പ്രവർത്തകർക്ക് പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും പ്രസിദ്ധീകരണത്തിലൂടെയോ പ്രക്ഷേപ ണത്തിലൂടെയോ പരസ്യം നടത്തി പണം സമ്പാദിക്കുകയോ, അയാളുടെ പേരിൽ പരസ്യങ്ങൾ […]