ബീഫ് ഫ്രൈയില്‍ നിന്നും കിട്ടിയ എല്ല് പട്ടിയുടേതോ? നിഗൂഢതയ്ക്ക് അവസാനം; പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്
കല്പറ്റ: ബീഫ് ഫ്രൈയില്‍ നിന്നും ലഭിച്ച വിചിത്രമായ എല്ലിനെ ചുറ്റിപറ്റി പ്രചരിച്ച വിവാദങ്ങള്‍ക്ക് അവസാനമായി. ബീഫ് ഫ്രൈയിലെ ആ ‘വിവാദ‘ എല്ല് പോത്തിന്റേതു തന്നെയെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ചയായി സോഷ്യല്‍മീഡിയയില്‍ കറങ്ങി നടന്ന മെസേജിന് ഇതോടെ അവസാനമായിരിക്കുകയാണ്. കാട്ടിക്കുളത്തെ ഹോട്ടലിലെ ബീഫ് ഫ്രൈയിലെ എല്ലിനെ കുറിച്ചായിരുന്നു ഇക്കണ്ട വിവാദ പ്രചാരണങ്ങളെല്ലാം. ബീഫ് ഫ്രൈയില്‍ കണ്ടെത്തിയ എല്ല് പോത്തിന്റേതോ കാളയുടേതോ ആണെന്ന് ഹൈദരാബാദിലെ മീറ്റ് സ്പീഷീസ് ഐഡന്റിഫിക്കേഷന്‍ ലബോറട്ടറിയിലെ പരിശോധനയില്‍ തെളിഞ്ഞു. കാട്ടിക്കുളത്തെ ഹോട്ടലില്‍നിന്നു വാങ്ങിയ ബീഫ് ഫ്രൈയില്‍ മരക്കഷണത്തോടു […]