പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക ആക്രമണമെന്ന് വിളിക്കാനാകില്ലെന്ന് ബോംബെ ഹൈകോടതി
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക ആക്രമണമെന്ന് വിളിക്കാനാകില്ലെന്ന് ബോംബെ ഹൈകോടതി. പെണ്‍കുട്ടിയുടെ വസ്ത്രം മാറ്റിയിട്ടില്ലെന്നും അതിനാല്‍ പോക്സോ കേസിന്‍റെ പരിധിയില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി. ബോംബെ ഹൈകോടതിയുടെ നാഗ്പുര്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടേതാണ് ഞെട്ടിക്കുന്ന വിധി. ജനുവരി 19ലെ വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നത് ഇപ്പോഴാണ്. ലൈംഗിക ഉദ്ദേശത്തോടെ ‘സ്കിന്‍ ടു സ്കിന്‍‘ സമ്ബര്‍ക്കം വരുന്നതിനെ മാത്രമേ ലൈംഗികാക്രമണത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകുവെന്നും വിധിയില്‍ പറയുന്നു. 12കാരിയായ പെണ്‍കുട്ടിയെ 39കാരന്‍ ലെംഗികാതിക്രമത്തിന് വിധേയമാക്കിയെന്ന പരാതിയിലാണ് വിധി. 2016 […]