ബോംബ് ഭീഷണി: വിയന്ന വിമാനം ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി; യാത്രക്കാരും ക്രൂവും സുരക്ഷിതർ
ഇസ്രയേലിലെ ടെൽ അവീവിൽ നിന്ന് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഓസ്ട്രിയൻ എയർലൈൻസ് വിമാനത്തിന് നേരെ ബോംബ് ഭീഷണി. ഭീഷണിയെത്തുടർന്ന് വിമാനം ഇന്നലെ രാത്രി ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലെ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. 51 യാത്രക്കാരും 6 ജീവനക്കാരുമടക്കം 57 പേരാണ് എയർബസ് എ320 വിമാനത്തിൽ ഉണ്ടായിരുന്നത്. ഭീഷണി സന്ദേശം ഉയർന്ന ഉടൻ തന്നെ ബൾഗേറിയൻ വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനം സർവീസിന് അകമ്പടിയേകുകയും സുരക്ഷിതമായി സോഫിയ എയർപോർട്ടിൽ ലാൻഡിംഗ് നടത്താൻ വഴിയൊരുക്കുകയും ചെയ്തു. വിമാനം […]