മികച്ച സംരക്ഷണത്തിന് കോവളം കടല്ത്തീരത്തിന് ബ്ലൂ ഫ്ളാഗ് അന്താരാഷ്ട്ര അംഗീകാരം
തിരുവന്തപുരം: കോവളം ഉള്പ്പെടെ രാജ്യത്തെ രണ്ടു കടല്ത്തീരങ്ങള്ക്കുകൂടി ബ്ലൂ ഫ്ളാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. പുതുച്ചേരിയിലെ ഏദനാണ് ഇപ്പോള് അംഗീകാരം ലഭിച്ച മറ്റൊരു കടല്ത്തീരം. വിഭവങ്ങളുടെ സമഗ്രമായ പരിപാലനത്തിലൂടെ മനോഹരമായ തീരദേശവും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതക്കുള്ള ആഗോള അംഗീകാരമാണിത്. ഡെന്മാര്ക്കിലെ പരിസ്ഥിതി പഠന സ്ഥാപനമാണ് (എഫ്.ഇ.ഇ) ആഗോളതലത്തില് അംഗീകാരമുള്ള ഇക്കോ–ലേബല്–ബ്ലൂ ഫ്ലാഗ് അംഗീകാരം നല്കുന്നത്. കഴിഞ്ഞ വര്ഷം ബ്ലൂ ഫ്ളാഗ് അംഗീകാരം ലഭിച്ച ഗുജറാത്തിലെ ശിവരാജ്പൂര്, ദിയുവിലെ ഘോഘ്ല, കാസര്കോട്, കര്ണാടകത്തിലെ പടുബിദ്രി, കോഴിക്കോട് കാപ്പാട്, […]