കൊടകര കുഴല്‍പ്പണ കേസ്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. തൃശൂര്‍ പൊലീസ് ക്ലബില്‍ ഇന്ന് രാവിലെ 10.30 യ്ക്ക് സുരേന്ദ്രന് ഹാജരാകും. കൊടകര കുഴല്‍പ്പണ കേസില്‍ ആണ് സുരേന്ദ്രനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യല്‍ ഫോണില്‍ പരാതിക്കാരനായ ധര്‍മരാജനും കെ.സുരേന്ദ്രനും തമ്മില്‍ സംസാരിച്ചതിന്റെ പേരിലാണ്. കെ.സുരേന്ദ്രനോട് ജൂലൈ ആറിന് ഹാജരാകാന്‍ ആണ് ആവശ്യപ്പെട്ടതെങ്കിലും കൂടുതല്‍ സമയം സുരേന്ദ്രന് ചോദിച്ച് വാങ്ങുകയായിരുന്നു. കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധര്മരാജന് മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന ദിവസം […]