കണക്കില്ലാതെ പണമൊഴുക്കിയിട്ടും വട്ടപ്പൂജ്യം; പണമെവിടെ പോയി എന്ന് പരിശോധിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം
തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാന്‍ ‘സ്വതന്ത്രമായ‘ മൂന്നംഗ സമിതിയെ കേന്ദ്ര നേതൃത്വം നിയോഗിച്ചു. മുന്‍ ഐ.എ.എസ് ഉദ്യേഗസ്ഥരായിരുന്ന സി.വി.ആനന്ദബോസ്, ജേക്കബ് തോമസ്, ഡല്‍ഹി മെട്രോ മുന്‍ ചീഫ് ഇ.ശ്രീധരന്‍ എന്നിവരാണ് ഫണ്ട് വിനിയോഗം അന്വേഷിക്കുക. കൊടകരയില്‍ കുഴല്‍പണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ പ്രതികളാകുകയും അനധികൃതമായി എത്തിച്ച തെരഞ്ഞെടുപ്പ് ഫണ്ട് വ്യാപകമായി തിരിമറി നടത്തിയതായി ആരോപണം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രനേതൃത്വം ‘സ്വതന്ത്ര‘ അേന്വഷണ സംഘത്തെ നിയമിച്ചത്്. അന്വേഷണ സംഘത്തിലുള്ള മൂന്നു പേരും […]