സവാളയില്ലാതെ ബിരിയാണി; പ്രതിഷേധവുമായി സംസ്ഥാന പാചക തൊഴിലാളി യൂണിയന്
കണ്ണൂര്‍: ദിനംപ്രതി സവാളയ്ക്ക് വിലവര്‍ധിച്ചികൊണ്ടിരിക്കുകയാണ് അതിനാല്‍ ഈ വിലവര്‍ധനയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന പാചക തൊഴിലാളി യൂണിയന്. കണ്ണൂരിലെ കാള്‍ടെക്സ് ജംഗ്ഷനിലായിരുന്നു ഈ വ്യത്യസ്തമായ പ്രതിഷേധം. സവാളയില്ലാതെ ചിക്കന്‍ ബിരിയാണി തയ്യാറാക്കിയായിരുന്നു പ്രതിഷേധം. ഉള്ളി ഇല്ലാതെയും ബിരിയാണി ഉണ്ടാക്കാം എന്ന ബോധവല്‍ക്കരണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ സമരത്തിന് പിന്നിലുണ്ട്. സവാള ഇല്ലാതെ തക്കാളിയും, ഇറച്ചിയും മറ്റുചേരുവകളും ചേര്‍ത്ത് ബിരിയാണിക്കുള്ള മസാല തയ്യാറാക്കി. തുടര്‍ന്ന് അരി വെന്തുവരാനുള്ള സമയത്തിനിടയ്ക്ക് പ്ലക്കാര്‍ഡുകള്‍ നിരത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും […]