അച്ഛന്‍ കോടിയേരിയെ ശുശ്രൂഷിക്കാന്‍ ജാമ്യമില്ല: പത്താം തവണയും ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. പത്താം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടി വെയ്ക്കുന്നത്. വിശദമായി കേള്‍ക്കേണ്ട കേസാണിതെന്ന് നിരീക്ഷിച്ച കോടതി വിശദമായി വാദം അവതരിപ്പിക്കാന്‍ അടുത്ത ബുധനാഴ്ച ബിനീഷിന്റെ അഭിഭാഷകനും വ്യാഴാഴ്ച ഇഡിയ്ക്കും അനുമതി നല്‍കി. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കി ബിനീഷിന്‍റെ അഭിഭാഷകന്‍ വിശദീകരണം സമര്‍പ്പിച്ചതില്‍ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കേണ്ടിയിരുന്നത്. നേരത്തെ, ബിനീഷിന്റെ അക്കൗണ്ടിലേക്ക് […]