രജിത് സാറിനെ പറ്റി കൂടുതല്‍ മനസ്സിലാക്കാനായി ഞാനൊരു അന്വേഷണശ്രമം നടത്തി, അതിന്റെ ഫലം അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു- ആലപ്പി അഷ്റഫ്
ബിഗ് ബോസ് മത്സരാര്‍ത്ഥി ഡോ. രജിത് കുമാറിനെ ബിഗ് ബോസ് ഹൌസില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംവിധായകന് ആലപ്പി അഷ്റഫ് നേരത്തെ രംഗത്തെത്തിയിരുന്നു. രജിത് കുമാറിനെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. പിന്നീട് രജിത് കുമാറിനെതിരെ കായികാതിക്രമം നടത്തിയ ഫുക്രുവിനെതിരെയും അഷ്റഫ് രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്. ബിഗ് എന്ന പരിപാടി കണ്ട് അതില്‍ നടക്കുന്ന അന്യായം കണ്ടു അദ്ദേഹത്തോട് […]