മുന്‍ഗണന നല്‍കിയത് പൗരന്മാരുടെ സുരക്ഷ മാത്രം; റഷ്യ-യുക്രെയിന്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ബൈഡന്‍
വാഷിംഗ്ടണ്‍: യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തോടുള്ള തങ്ങളുടെ പ്രധാന സഖ്യ കക്ഷികളിലൊരാളായ ഇന്ത്യയുടെ പ്രതികരണം വ്യത്യാസപ്പെട്ടതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ ദൃഢതയില്ലാത്തതാണെന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്.വാഷിംഗ്ടണില്‍ സംഘടിപ്പിച്ച അമേരിക്കന്‍ വ്യവസായ പ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സഖ്യകക്ഷിയുടെ പ്രതികരണങ്ങളില്‍ ഇന്ത്യയെ മാറ്റിനിറുത്തിയാല്‍ ബാക്കിയെല്ലാവരും റഷ്യക്കെതിരെ ഉറച്ച നിലപാടെടുത്തിരുന്നുവെന്നും ബൈഡന്‍ പറഞ്ഞു. ജപ്പാനും ഓസ്‌ട്രേലിയയും ശക്തമായാണ് വിഷയത്തില്‍ പ്രതികരിച്ചത്. ഇന്ത്യയുടെ മുന്‍ഗണന തങ്ങളുടെ […]