രണ്ട് യാത്രക്കാര്‍, രണ്ട് ട്രെയിനുകള്‍; പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്ത റെയില്‍വേ സ്റ്റേഷന്റെ അവസ്ഥ ഇതാണ്
ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്ത ഒഡീഷയിലെ ബിച്ചുപാലി റെയില്‍വേ സ്റ്റേഷന്റെ പ്രതിദിന വരുമാനം 20 രൂപ മാത്രം. ഹേമന്ദ് പാണ്ഡെ എന്നയാള്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവിടെ നിന്നും ദിവസവും യാത്ര ചെയ്യുന്നത് രണ്ട് പേര്‍ മാത്രം. ഒരുവര്‍ഷം മുമ്ബാണ് പ്രധാനമന്ത്രി ഒഡീഷയിലെ ബിച്ചുപാലി റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. നാല് ജീവനക്കാരാണ് ഇവിടെ ജോലി ചെയുന്നത്. എന്നാല്‍ സ്റ്റേഷനില്‍ 3.5 ലക്ഷം രൂപയാണ് ഒരു മാസത്തെ നടത്തിപ്പ് ചെലവ്. […]