Blog Post

Karanavars > News >

അണ്ടര്‍ 19 ക്രിക്കറ്റില്‍ ലോകകപ്പ് നേടിയ ടീമിലെ എല്ലാ അംഗങ്ങള്‍ക്കും 40 ലക്ഷം രൂപ സമ്മാനം: ബിസിസിഐ

ഐ സി സി അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ എല്ലാ അംഗങ്ങള്‍ക്കും 40 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ചു. ബി സി സി ഐ സെക്രട്ടറി ജെയ്ഷാ തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ശനിയാഴ്ച ആന്റിഗ്വയില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടത്. 190 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ ഇംഗ്ലണ്ടിനെ 6 വിക്കറ്റ് നഷ്ടത്തില്‍ 14 പന്ത് ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യന്‍ ടീം മറികടന്നത്. ടീമിന്റെ […]

Read More

നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഇന്ത്യന്‍ മുന്‍ നായകനെ പ്രവേശിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജനുവരി രണ്ടിന് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഹൃദയധമനിയിലെ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതില്‍ ഒരെണ്ണം നീക്കിയിരുന്നു. മറ്റ് രണ്ട് ബ്ലോക്കുകള്‍ക്ക് ശസ്ത്രക്രിയ വേണ്ടതില്ലെന്നായിരുന്നു കൊല്‍ക്കത്ത വുഡ്‌ലാന്‍ഡ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്.

Read More