ജഹാംഗീര്‍പുരിയില്‍ വിലക്ക് തുടരും; സ്റ്റേ ഓര്‍ഡര്‍ നല്‍കിയിട്ടും കെട്ടിടങ്ങള്‍ പൊളിച്ചത് ഗൗരവതരം- സുപ്രീംകോടതി
ന്യൂഡല്ഹി: ഡല്ഹി ജഹാംഗീര്പുരിയില് കെട്ടിടങ്ങള് പൊളിച്ചുനീക്കുന്നതില് തല്സ്ഥിതി തുടരാന് സുപ്രീം കോടതി ഉത്തരവിട്ടു.ഹര്ജികള് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.കെട്ടിടങ്ങള് പൊളിക്കുന്നതിനെതിരെ ജമാ അത്ത് ഉലമ ഐ ഹിന്ദ് സംഘടനയാണ് ഹര്ജി നല്കിയത്. കോടതി ഉത്തരവിട്ടിട്ടും പൊളിക്കല് തുടര്ന്നത് ഗൗരവ തരമാണ്. നോര്ത്ത് ഡല്ഹി മുനിസിപ്പല് കോര്പ്പറേഷനടക്കം എതിര് സത്യവാങ്മൂലം നല്കണമെന്നും ഇത് പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഹനുമാന് ജയന്തി ദിനത്തില് സംഘര്ഷമുണ്ടായ സ്ഥലത്തു നടക്കുന്ന ഒഴിപ്പിക്കല് നടപടികള് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് അഭിഭാഷകന് അറിയിച്ചു. ജഹാംഗീര്പുരിയില് പൊളിച്ച […]