ബാബുവിനെ കാഞ്ചിക്കോട് എത്തിച്ചു; എയര്‍ലിഫ്റ്റ് ചെയ്തത് മലമുകളില്‍ നിന്ന്
പാലക്കാട്: മലമ്ബുഴ മലയിടുക്കില്‍ നിന്ന് ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തിയ ചേറാട് സ്വദേശി ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്ത് കാഞ്ചിക്കോട് എത്തിച്ചു. കഞ്ചിക്കോട് നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്കാണ് ബാബുവിനെ കൊണ്ടുപോകുന്നത്. വ്യോമസേനയുടെ എംഐ17 എന്ന ഹെലികോപ്റ്ററാണ് എയര്‍ലിഫ്റ്റ് ചെയ്യാനായി എത്തിയത്. ബാബുവിനെ സൈന്യം രക്ഷിച്ച് മുകളിലേക്ക് എത്തിച്ചിരുന്നു. ദൗത്യസംഘം ബാബുവിനെ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച് 400 മീറ്റര്‍ മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. ഭക്ഷണവും വെള്ളവും നല്‍കിയ ശേഷമാണ് ബാബുവിനെ ദൗത്യസംഘം കാഞ്ചിക്കോട് ഹെലിപാടില്‍ എത്തിക്കാനുള്ള […]