689 713: അയ്യപ്പന്റെ സ്വന്തം പിന് കോഡ്
ശബരിമല: രാജ്യത്ത് സ്വന്തമായി തപാല്‍ പിന് കോഡുള്ള രണ്ടുപേരില്‍ ഒരാളാണ് സാക്ഷാല്‍ ശബരിമല അയ്യപ്പന്. ഇന്ത്യന്‍ പ്രസിഡന്റാണ് മറ്റൊരാള്‍. 689 713 എന്നതാണ് അയ്യപ്പസ്വാമിയുടെ പിന് കോഡ്. സന്നിധാനം തപാല്‍ ഓഫിസിെന്റ പിന് കോഡാണിത്. വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് പിന് കോഡും തപാല്‍ ഓഫിസും സജീവമായിരിക്കുക. ഉത്സവകാലം കഴിയുന്നതോടെ പിന് കോഡ് നിര്‍ജീവമാകും. സന്നിധാനത്തെ തപാല്‍ ഓഫിസിനു പിന്നെയുമുണ്ട് പ്രത്യേകതകള്‍. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ തപാല്‍മുദ്ര. രാജ്യത്ത് മറ്റൊരിടത്തും ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കുന്നില്ല. ഈ […]