കോണ്‍ഗ്രസ് വിട്ട് എ വി ഗോപിനാഥ്, പ്രാഥമികാംഗത്വം രാജിവച്ചു, പിണറായി മഹത്തായ പാരമ്ബര്യമുള്ള നേതാവെന്ന് പുകഴ്ത്തല്‍
പാലക്കാട്: കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ് പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം രാജിവയ്ക്കുന്നതായും പാര്‍ട്ടിയുമായുള്ള 50 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്നും രാജിതീരുമാനം അറിയിച്ചു കൊണ്ടുള്ള പത്രസമ്മേളനത്തില്‍ ഗോപിനാഥ് പറഞ്ഞു. മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്നും ഈ നിമിഷം മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അല്ലാതായിരിക്കുകയാണെന്നും ഗോപിനാഥ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസിനെ തന്റെ ഹൃദയത്തില്‍ നിന്നിറക്കാന്‍ സമയമെടുക്കുമെന്നും അതിനാല്‍ തന്നെ ഭാവി നിലപാട് ആലോചിച്ച് മാത്രമേ തീരുമാനിക്കുകയുള്ളുവെന്ന് അദ്ദേഹം അറിയിച്ചു. ജില്ലയിലെ ഒരു പ്രവത്തകനെയും പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കില്ലെന്നും […]