Blog Post

Karanavars > News >

ഗോപിനാഥിന്റെ പാതയില്‍ നിരവധി കോണ്‍ഗ്രസുകാര്‍ പുറത്തുവരുമെന്ന് എ.കെ.ബാലന്‍

എ.വി.ഗോപിനാഥിന്റെ പാതയില്‍ നിരവധി കോണ്‍ഗ്രസുകാര്‍ പുറത്തുവരുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. ഗോപിനാഥിന്റെ തീരുമാനത്തിനനുസരിച്ച്‌ സിപിഎം നിലപാട് സ്വീകരിക്കും. ജനകീയ അടിത്തറയുള്ള നേതാവാണ് എ.വി.ഗോപിനാഥ് എന്നും എ.കെ.ബാലന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെക്കുന്നതായി എ.വി ഗോപിനാഥ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ.കെ ബാലന്റെ പ്രതികരണം. ഡി.സി.സി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോപിനാഥ് പാര്‍ട്ടി വിടുന്നത്. വാര്‍ത്താസമ്മേളനത്തിലാണ് ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. 15 വയസ്സു മുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കോണ്‍ഗ്രസ് എന്റെ ജീവനാഡിയായിരുന്നു. കോണ്‍ഗ്രസ് എന്നും […]

Read More

കോണ്‍ഗ്രസ് വിട്ട് എ വി ഗോപിനാഥ്, പ്രാഥമികാംഗത്വം രാജിവച്ചു, പിണറായി മഹത്തായ പാരമ്ബര്യമുള്ള നേതാവെന്ന് പുകഴ്ത്തല്‍

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ് പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം രാജിവയ്ക്കുന്നതായും പാര്‍ട്ടിയുമായുള്ള 50 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്നും രാജിതീരുമാനം അറിയിച്ചു കൊണ്ടുള്ള പത്രസമ്മേളനത്തില്‍ ഗോപിനാഥ് പറഞ്ഞു. മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്നും ഈ നിമിഷം മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അല്ലാതായിരിക്കുകയാണെന്നും ഗോപിനാഥ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസിനെ തന്റെ ഹൃദയത്തില്‍ നിന്നിറക്കാന്‍ സമയമെടുക്കുമെന്നും അതിനാല്‍ തന്നെ ഭാവി നിലപാട് ആലോചിച്ച്‌ മാത്രമേ തീരുമാനിക്കുകയുള്ളുവെന്ന് അദ്ദേഹം അറിയിച്ചു. ജില്ലയിലെ ഒരു പ്രവ‌ത്തകനെയും പാ‌ര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കില്ലെന്നും […]

Read More