യുവതിയില്‍ നിന്നും അമിത കൂലി ഈടാക്കിയ ഓട്ടോ ഡ്രൈവര്‍ കുടുങ്ങി
തിരുവനന്തപുരം: അമിത കൂലി ഈടാക്കുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ യുവതി നല്‍കിയ പരാതിയില്‍ നടപടി. അധികമായി ഈടാക്കിയ തുക ഓട്ടോ ഡ്രൈവറില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തിരികെ വാങ്ങി യുവതിക്ക് നല്‍കി. ഫെബ്രുവരി ഇരുപതിന് രാത്രി അമ്മയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കാണിച്ച ശേഷം പുത്തന്‍പാലം വരെ ഓട്ടോ റിക്ഷയില്‍ സഞ്ചരിച്ച ആര്യക്കും അമ്മയ്ക്കുമാണ് ദുരനുഭവം നേരിടേണ്ടി വന്നത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ […]