വാടകയിനത്തില്‍ ഒരുമാസം ചെലവഴിച്ചത് 15 ലക്ഷം രൂപ, ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസിഡറെ തിരികെ വിളിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓസ്ട്രിയ അംബാസിഡര്‍ രേണു പല്ലിന്റെ സേവനം അവസാനിപ്പിച്ച് തിരികെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലം. സ്വന്തം താമസത്തിനായി 15 ലക്ഷം രൂപ മാസവാടകയുള്ള അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുത്തതാണ് രേണുവിന് പാരയായത്. സാമ്ബത്തിക ക്രമക്കേടും, സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തതിനുമാണ് രേണു പല്ലിനെ തിരികെ വിളിച്ചത്. 1988 ബാച്ചിലെ ഇന്ത്യന്‍ ഫോറിന് സര്‍വ്വീസ് ഓഫീസറായ രേണുവിന്റെ ഓസ്ട്രിയയിലെ സേവന കാലാവധി അടുത്ത മാസം പൂര്‍ത്തിയാകേണ്ടതായിരുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷന് ഉത്തരവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ […]