Blog Post

Karanavars > News >

ആറ്റുകാല്‍ പൊങ്കാല നാളെ; ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിലും വീടുകളിലും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.20 ന് പൊങ്കാല നിവേദിക്കും.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കൊല്ലത്തിന് സമാനമായി ഇക്കുറിയും ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല അര്‍പ്പിക്കുന്നത്. ഭക്തര്‍ക്ക് വീടുകളില്‍ ഈ സമയത്ത് പൊങ്കാലയിടാം. പൊങ്കാല നിവേദിക്കുന്നതിന് ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇത്തവണ ക്ഷേത്രത്തില്‍ നിന്നും പൂജാരിരെയും നിയോഗിക്കില്ല. പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം […]

Read More

‘പൊങ്കാല’യില്‍ തിളച്ചുമറിഞ്ഞ്​ തിരുവനന്തപുരം കോര്‍പറേഷന്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ശുചീകരണത്തിലെ അഴിമതി ആരോപണങ്ങളില്‍ തിളച്ചുമറിഞ്ഞ് കോര്‍പറേഷന്‍ കൗണ്‍സില്‍. കണക്കുകളിലെ പൊരുത്തക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ഭരണമുന്നണി വോട്ടിനിട്ട് തള്ളി. ബി.ജെ.പിയിലെ 33 അംഗങ്ങള്‍ അന്വേഷണത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുള്‍പ്പെടെ 54 അംഗങ്ങള്‍ എതിര്‍ത്ത്​ വോട്ടുചെയ്തു. യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വോട്ടിങ്ങില്‍ പങ്കെടുക്കാതെ നടുത്തളത്തിലിറങ്ങിയും കോര്‍പറേഷന്​ മുന്നിലും പ്രതിഷേധിച്ചു. ആറ്റുകാല്‍ പൊങ്കാലയുടെ പേരിലെ കണക്കുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ ആവശ്യപ്രകാരമാണ് പ്രത്യേക കൗണ്‍സില്‍ മേയര്‍ വിളിച്ചത്. കോര്‍പറേഷ​െന്‍റ വൗച്ചര്‍ […]

Read More

ആറ്റുകാല്‍ പൊങ്കാല ഹരിത പൊങ്കാലയാക്കാന്‍ നഗരസഭ ബോധവത്ക്കരണത്തിന് ഗ്രീന്‍ ആര്‍മിയും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല സമ്ബൂര്‍ണ്ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്‌ നടപ്പാക്കുന്നതിനുള്ള നടപടികളുമായി നഗരസഭ. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ പൊങ്കാല ഉത്സവത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയതിന്റെ ഭാഗമായി മാലിന്യത്തിന്റെ അളവ് 350 ടണ്ണില്‍ നിന്ന് 67 ടണ്ണായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. നഗരസഭയും ഹരിതകേരളമിഷനും ശുചിത്വമിഷനും സംയുക്തമായി നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. നഗരസഭയുടെ ഗ്രീന്‍ ആര്‍മിയാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്ഷേത്ര പരിസരത്തുള്ള വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊങ്കാലയോടനുബന്ധിച്ച്‌ അന്നദാനം, കുടിവെള്ളവിതരണം […]

Read More